ചിത്രത്തിന്‍റെ ഒരു സ്‍നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ വിശാല്‍ ഇത്തവണയും വിട്ടുവീഴ്ചയൊന്നും നടത്തിയിട്ടില്ല എന്നതിന് തെളിവാണ് ഈ വീഡിയോ.
ചിത്രത്തില്‍ യോഗു ബാബു, കുമാരവേല്‍, രവീണ രവി, മാരിമുത്തു, ആര്‍എന്‍ആര്‍ മനോഹര്‍, കവിത ഭാരതി, തുളസി, അഖിലന്‍ എസ് പി ആര്‍ തുടങ്ങിയവര്‍ക്കൊപ്പം ബാബുരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ചിത്രത്തിൽ ഡിംപിള്‍ ഹയതി നായികയാവുന്നത്.
വിശാല്‍ നിര്‍മിച്ച് വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ചിത്രം പുറത്തിറങ്ങുന്നത് . സംഗീതം യുവാന്‍ ശങ്കര്‍ രാജ, ഛായാഗ്രഹണം കവിന്‍ രാജ്, കലാസംവിധാനം എസ് എസ് മൂര്‍ത്തി, എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്, സംഘട്ടന സംവിധാനം അനല്‍ അരസ്, രവി വര്‍മ്മ, ദിനേശ്. ഫെബ്രുവരി 4ന് ചിത്രം തിയറ്ററുകളിലെത്തും.
Post a Comment
0Comments