രഞ്ജിയിൽ 'കിംഗ് കോഹ്‌ലി' ഇഫക്റ്റ്: രഞ്ജിയിൽ ഡൽഹിയുടെ മത്സരം കാണാനെത്തിയ ആരാധകർ ആവേശ കടലായി

Anitha Nair
0

Virat kohli, ranji cricket, team delhi


രഞ്ജിയിൽ 'കിംഗ് കോഹ്‌ലി' ഇഫക്റ്റ്: രഞ്ജിയിൽ ഡൽഹിയുടെ മത്സരം കാണാനെത്തിയ ആരാധകർ ആവേശ കടലായി.

 പ്രാദേശിക സമയം രാവിലെ 9.30 ന് കളി ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, കോഹ്‌ലിയുടെ കടുത്ത ആരാധകർ സ്റ്റേഡിയത്തിന്റെ പ്രവേശന കാവടത്തിൽ തടിച്ചുകൂടി. കോഹ്‌ലിയുടെ വരവ് എല്ലാരീതിയിലും ആരാധകർ ആവേശമാക്കി.

Virat kohli, ranji cricket, team delhi


ന്യൂഡൽഹി: ഡൽഹിയും റെയിൽവേയും തമ്മിലുള്ള രഞ്ജി ട്രോഫി മൽസരം തുടങ്ങുന്നതിന് മുമ്പ് തന്നെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും പരിസരത്തും വിരാട് കോഹ്‌ലിയുടെ സമാനതകളില്ലാത്ത പ്രഭാവലയം നിറഞ്ഞുനിന്നു. 


ഡിഡിസിഎ (ഡൽഹി ആൻഡ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷൻ) കോഹ്‌ലിയുടെ ടീമിലേക്കുള്ള വരവിൽ ഏകദേശം 10,000 കാണികളെ പ്രതീക്ഷിച്ചിരുന്നു, ഇത് ഒരു രഞ്ജി ട്രോഫി മത്സരത്തിന് കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ , ആ കണക്കുകൂട്ടലുകൾ പോലും തെറ്റിക്കപെടുമെന്ന തരത്തിൽ അദ്ദേഹത്തിൻ്റെ കാന്തിക ശക്തി സ്റ്റേഡിയത്തിന് പുറത്ത് നിറഞ്ഞു.


 രാവിലെ 9.30 ന് കളി ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, കോഹ്‌ലിയുടെ കടുത്ത ആരാധകർ സ്റ്റേഡിയത്തിന്റെ പ്രവേശന കാവടത്തിൽ തടിച്ചുകൂടി.


ആദ്യം, DDCA ഏകദേശം 6,000 ശേഷിയുള്ള 'ഗൗതം ഗംഭീർ സ്റ്റാൻഡ്' കാണികൾക്കായി തുറന്നുകൊടുത്തു, എന്നാൽ ആൾക്കൂട്ടത്തിൻ്റെ സാഹചര്യം കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ 14,000 പേർക്ക് ഇരിക്കാവുന്ന 'ബിഷൻ ബേഡി സ്റ്റാൻഡ്' തുറക്കാൻ നിർബന്ധിതരായി.


അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അകമ്പടിസംഘം മൈതാനം പിന്നിട്ടത് കോലാഹലങ്ങൾ വർധിപ്പിച്ചു .


"ഞാൻ 30 വർഷത്തിലേറെയായി ഡൽഹി ക്രിക്കറ്റിൽ സജീവമാണ്, എന്നാൽ ഒരു രഞ്ജി ട്രോഫി മത്സരത്തിൽ ഇത്തരം രംഗങ്ങൾ ഞാൻ കണ്ടിട്ടില്ല. കോഹ്‌ലിയുടെ ജനപ്രീതി സമാനതകളില്ലാത്തതാണെന്ന് ഇത് തെളിയിക്കുന്നു," അമിതമായ ആവേശത്തിൽ ഡിഡിസിഎ സെക്രട്ടറി അശോക് ശർമ്മ പറഞ്ഞു.


ഗൗതം ഗംഭീർ സ്റ്റാൻഡ്' ഇതിനകം തന്നെ നിറഞ്ഞിരുന്നു, 'ബിഷൻ ബേഡി സ്റ്റാൻഡിൻ്റെ' താഴത്തെ നിര നിറയാൻ സമയമെടുത്തില്ല, ടോസ് ചെയ്യുമ്പോൾ കാണികളുടെ എണ്ണം 12,000 കവിഞ്ഞു.


കോഹ്ലി, കോഹ്‌ലി" എന്ന കാതടപ്പിക്കുന്ന ആരവം ദൂരെ നിന്ന് കേൾക്കാമായിരുന്നു, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മറ്റ് ഡൽഹി ടീമംഗങ്ങൾക്കൊപ്പം ഫീൽഡ് ചെയ്യുപോൾ അവരും ആവേശത്തിലായിരുന്നു.


കോഹ്‌ലി രണ്ടാം സ്ലിപ്പിൽ എത്തിയതോടെ, അദ്ദേഹത്തിൻ്റെ ഓരോ നീക്കവും കാണികൾക്കിടയിൽ നിന്ന് ആഹ്ലാദമുയർത്തി, 12-ാം ഓവറിൽ, അമിതാവേശത്തിലായ ഒരു ആരാധകൻ സുരക്ഷ വലയം ലംഘിച്ച് ' ക്രിക്കറ്റ്‌ രാജാവിൻ്റെ' അടുത്തേക്ക് ഓടി.


സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നതിന് മുമ്പ് തന്നെ ആരാധകന് കോഹ്‌ലിയുടെ കാലിൽ തൊടാൻ കഴിഞ്ഞു.




Post a Comment

0Comments
Post a Comment (0)