Kooman | ജീത്തു ജോസഫ് - ആസിഫ് അലി ചിത്രം ‘കൂമൻ’...
ജീത്തു ജോസഫും (Jeethu joseph) ആസിഫ് അലിയും (Asif ali) ഇവർ ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ‘കൂമൻ’ എന്നാണ് ചിത്രത്തിന്റെ പേര്. അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത് പേര് പോലെ തന്നെ ഏറെ ദുരൂഹത ഉണർത്തുന്ന പോസ്റ്ററാണ്. മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ട്വെൽത്ത്മാനും തിരക്കഥ എഴുതിയിരിക്കുന്ന കൃഷ്ണകുമാറിന്റേതാണ് തിരക്കഥ.
ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു ചിത്രത്തിന് ആല്‍വിൻ ആന്റണിയാണ് നിർമാണം. വിനായക് ശശികുമാറിന്റെതാണ് വരികൾ സംഗീതം വിഷ്ണു ശ്യാം ആണ് . ആർട്ട് രാജീവ് കൊല്ലം, കോസ്റ്റ്യൂം ഡിസൈനർ ലിന്റ ജീത്തു, പ്രോജക്ട് ഡിസൈൻ ഡിക്സൺ പൊടുത്താസ്, എഡിറ്റർ വി.എസ്. വിനായക്.
ഫെബ്രുവരി 20 മുതൽ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കും, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ. രൺജി പണിക്കർ, ബാബുരാജ് ഉൾപ്പടെയുള്ള വലയ ഒരു താരനിര തന്നെ സിനിമയുടെ ഭാഗമാകും.
Post a Comment
0Comments