IPL | ആദ്യ കടമ്പ കടന്ന് ശ്രീശാന്ത്, ചുരുക്കപ്പട്ടികയിൽ 590 പേർ.....

Anitha Nair
By -
0

 

IPL | ആദ്യ കടമ്പ കടന്ന് ശ്രീശാന്ത്, ചുരുക്കപ്പട്ടികയിൽ 590 പേർ.....


IPL | ആദ്യ കടമ്പ കടന്ന് ശ്രീശാന്ത്, ചുരുക്കപ്പട്ടികയിൽ 590 പേർ.....





മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ () 15–ാം പതിപ്പിനു മുന്നോടിയായുള്ള, ലേലത്തിൽ പങ്കെടുക്കുന്ന 10 ടീമുകളും താൽപര്യം പ്രകടിപ്പിച്ച താരങ്ങളുടെ ചുരുക്കപ്പട്ടിക ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുറത്തുവിട്ടു. താരലേലത്തിനായി റജിസ്റ്റർ ചെയ്ത 1214 താരങ്ങളിൽനിന്നും  ടീമുകൾ താൽപര്യം പ്രകടിപ്പിച്ച 590 താരങ്ങളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. മെഗാ താരലേലം ഈ മാസം 12, 13 തീയതികളിൽ നടക്കാനിരിക്കുന്നത്.

മലയാളി താരം ശ്രീശാന്ത് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ആദ്യ കടമ്പ കടന്നു. ഇതോടെ, താരലേലത്തിൽ ശ്രീശാന്തിന്റെ പേരു വരുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണ പേര് റജിസ്റ്റർ ചെയ്തിട്ടും ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാതെ പോയിരുന്നു.









ആകെ 370 ഇന്ത്യൻ താരങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ചുരുക്കപ്പട്ടിയിലെ 590 താരങ്ങളിൽ 228 പേർ രാജ്യാന്തര തലത്തിൽ കളിച്ചിട്ടുള്ളവരും 355 പേർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ലാത്തവരുമാണ്. ഏഴു പേർ അസോഷ്യേറ്റ് രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇത്രയും താരങ്ങൾക്കായി 10 ടീമുകളാണ് ഫെബ്രുവരി 12, 13 തീയതികളിലായി മെഗാ ലേലത്തിൽ രംഗത്തിറങ്ങുക. 270 പേർ വിദേശ താരങ്ങളാണ്.

48 താരങ്ങളാണ് താരലേലത്തിൽ ഏറ്റവും കൂടിയ അടിസ്ഥാന വിലയായ രണ്ടു കോടി പട്ടികയിൽ. 20 പേരുടേത് അടിസ്ഥാന വില 1.5 കോടി രൂപയും 34 താരങ്ങളുടെ ഒരു കോടി രൂപയുമാണ്. ലേലത്തിനുള്ള താരങ്ങളിൽ 10 താരങ്ങളെ മാർക്വീ താരങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, ട്രെന്റ്‍ ബോൾട്ട്, പാറ്റ് കമ്മിൻസ്, ക്വിന്റൻ ഡികോക്ക്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലേസി, ശ്രേയസ് അയ്യർ, കഗീസോ റബാദ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവരാണ് താരലേലത്തിലെ മാർക്വീ സാന്നിധ്യങ്ങൾ.









വെസ്റ്റിൻഡീസിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിലെ കുറച്ച് താരങ്ങളും ചുരുക്കപ്പട്ടികയിൽ ഉണ്ട്. വിൻഡീസിൽ ഇന്ത്യയെ നയിക്കുന്ന യഷ് ദൂൽ, വിക്കി ഓസ്ട്‌വാൾ, രാജ്‌വർധൻ ഹൻഗാർഗേക്കർ തുടങ്ങിയവരാണ് അണ്ടർ 19 ലോകകപ്പ് ടീമിൽനിന്നുള്ള സാന്നിധ്യങ്ങൾ.

46 താരങ്ങൾ പ്രാഥമിക പട്ടികയിൽ ഇല്ലാതിരുന്നു. ഇവർ ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ, ഓസ്ട്രേലിയൻ താരം ഉസ്‌മാൻ ഖവാജ തുടങ്ങിയവരാണ് ഇക്കൂട്ടത്തിലെ പ്രമുഖർ. വിവിധ ടീമുകൾ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ഇവർ ഇത്തവണ ലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നില്ലായിരു.

താരലേലത്തിനുള്ള താരങ്ങളുടെ സമ്പൂർണ പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...







Post a Comment

0Comments

Post a Comment (0)