ഐഎസ്എല്ലില്‍ (ISL 2021-22) ഈസ്റ്റ് ബംഗാള്‍ (SC East Bengal) ചെന്നൈയിന്‍ എഫ്‌സിയെ (Chennaiyin FC) ഇഞ്ചുറിടൈമില്‍ സമനിലയില്‍ കുരുക്കി. ഇരു ടീമുകളും തിലക് മൈതാനില്‍ രണ്ട് ഗോള്‍ വീതം നേടി.
നാടകീയമായിരുന്നു മത്സരത്തിന്‍റെ തുടക്കം. രണ്ടാം മിനുറ്റില്‍ തന്നെ കിക്കോഫായി ഹിറാ മോണ്ടലിന്‍റെ ഓണ്‍ഗോള്‍ ചെന്നൈയിനെ മുന്നിലെത്തിച്ചു. നിന്തോയിയുടെ ഗംഭീര ഷോട്ട് 14-ാം മിനുറ്റില്‍ ലീഡ് രണ്ടായുയര്‍ത്തി. ഇതോടെ ചെന്നൈയിന് 2-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു, ബോക്‌സിനെ തൊട്ടരികെ വച്ച് മോണ്ടലിന്‍റെ മിസ് പാസില്‍ നിന്നാണ് ഗോളിലേക്ക് വഴിയൊരുങ്ങിയത്.
A spirted fightback from @sc_eastbengal earns them a point against @ChennaiyinFC! 💯#SCEBCFC #HeroISL #LetsFootballhttps://t.co/3DJynpszjT
— Indian Super League (@IndSuperLeague) February 2, 2022
ഡാരന്‍ സിഡോല്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഈസ്റ്റ് ബംഗാളിന്‍റെ ആദ്യ ഗോള്‍ 61-ാം മിനുറ്റില്‍ മടക്കി. സമനില ഗോള്‍ കണ്ടെത്താന്‍ 90-ാം മിനുറ്റുകളിലും ഈസ്റ്റ് ബംഗാളിനായില്ല. എന്നാല്‍ ഹെഡറിലൂടെ ലാല്‍രിന്‍ല്യാന ഈസ്റ്റ് ബംഗാളിന് ഇഞ്ചുറിടൈമിന്‍റെ ആദ്യ മിനുറ്റില്‍ അപ്രതീക്ഷിത സമനില നേടിക്കൊടുത്തു.
FULL-TIME | #SCEBCFC
— Indian Super League (@IndSuperLeague) February 2, 2022
A last gasp goal from Lalrinliana Hnamte ensures the spoils are shared between @sc_eastbengal and @ChennaiyinFC! 🤯#HeroISL #LetsFootball pic.twitter.com/t6TOACPGHn
Post a Comment
0Comments