RRR release | റിലീസ് തിയ്യതി പ്രഖ്യാപിച്ച് 'ആര്‍ആര്‍ആര്‍', -
രാജമൗലിയുടെ സംവിധാനത്തിൽ എത്തുന്ന 'ആര്‍ആര്‍ആറി'നായി (RRR) കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ചിത്രം ജനുവരി ഏഴിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രചാരണങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ റിലീസ് മാറ്റേണ്ടി വന്നു. ഇപ്പോഴിതാ ഔദ്യോഗികമായി 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രത്തിലെ ഗാനങ്ങളൊക്കെ വലിയ ഹിറ്റായി മാറിയിരുന്നു. പ്രധാന കഥാപാത്രങ്ങളായി രാം ചരണും ജൂനിയര്‍ എൻടിആറുമാണ് എത്തുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കെ കെ സെന്തില്‍ കുമാറാണ്. രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ റീലിസ് മാര്‍ച്ച് 25ന് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ഡിവിവി ദാനയ്യയാണ് ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.
രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായതിനാല്‍ വൻ ഹിറ്റില്‍ കുറവൊന്നും പ്രതീക്ഷിക്കാത്ത ചിത്രത്തിൽ. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ 'ആര്‍ആര്‍ആറി'ലുണ്ട്. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്ന 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം. ചിത്രത്തിന്‍റെ കഥ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് രാജമൗലി എഴുതിയിരിക്കുന്നത്.
Post a Comment
0Comments