ഉമ്മയുടെ കാലിൽ പിടിച്ചു ഷഹാന പൊട്ടികരഞ്ഞു';' കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന് പോലും പരിഹസിച്ചു, ബന്ധു
മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിന്‍റെ മരണത്തില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. നിറത്തിന്‍റെ പേരിൽ ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന് പോലും പരിഹസിച്ചിരുന്നു.
ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും പരിഹസിച്ചു. സഹപാഠികൾ പറഞ്ഞാണ് വിവരം അറിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് ഷഹാന ഈ കാര്യം തങ്ങളോട് പറഞ്ഞതെന്ന് അമ്മാവൻ സലാം പറഞ്ഞു. വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്‍റെ ഉമ്മ ചോദിച്ചു. വാഹിദിന്‍റെ ഉമ്മയുടെ കാലിൽ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസിൽ രേഖമൂലം പരാതി നൽകുമെന്നും അമ്മാവൻ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുൽ വാഹിദ് വിളിച്ചതെന്ന് ഷഹാന അബ്‍ദുൾ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post a Comment
0Comments