13 വര്‍ഷത്തിന് ശേഷം വീണ്ടും !! കോലി കാണിച്ചത് 'ബുദ്ധി' ? അവസാന മാച്ചില്‍ എത്ര നേടി

Anitha Nair
By -
0


13 വര്‍ഷത്തിന് ശേഷം വീണ്ടും !! കോലി കാണിച്ചത് 'ബുദ്ധി' ? അവസാന മാച്ചില്‍ എത്ര നേടി


ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്നാലെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരും വലിയൊരു ഗ്യാപ്പിനു ശേഷം രഞ്ജി ട്രോഫിയിലേക്കു മടങ്ങിയെത്തുകയാണ്. ഡല്‍ഹിയുടെ 38 അംഗ സാധ്യതാ ടീമില്‍ രണ്ടു പേരെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ സമീപകാലത്തു മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ഇവര്‍ രഞ്ജി കളിച്ച് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.


ഓസ്‌ട്രേലിയക്കെതിരേ അവസാനം കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കോലി ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം അദ്ദേഹം തീര്‍ത്തും നിറം മങ്ങി. മാത്രമല്ല എട്ടിന്നിങ്‌സുകളിലും ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ എഡ്ജായി ക്യാച്ച് നല്‍കിയ ഒരേ രീതിയിലാണ് കോലി വിക്കറ്റും വലിച്ചെറിഞ്ഞത്.



ഇവയ്‌ക്കെല്ലാം ഒരു പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം രഞ്ജിയില്‍ മടങ്ങിയെത്തുന്നത്. 13 വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനമായി രഞ്ജിയില്‍ കളിച്ചപ്പോള്‍ കോലിയുടെ ബാറ്റിങ് പ്രകടനം എങ്ങനെയായിരുന്നുവെന്നു നോക്കാം.

.....................

2012ലായിരുന്നു രഞ്ജി ട്രോഫിയില്‍ വിരാട് കോലിയെ അവസാനമായി ഡല്‍ഹിയുടെ കുപ്പായത്തില്‍ കണ്ടത്. ഗ്രൂപ്പ് ബിയില്‍ ഉത്തര്‍ പ്രദേശും ഡല്‍ഹിയും തമ്മിലാണ് അന്നു ഗാസിയാബാദില്‍ വച്ചു കൊമ്പുകോര്‍ത്തത്.

നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറടക്കമുള്ള വലിയൊരു താരനിര ഡല്‍ഹിക്കുണ്ടായിരുന്നു. ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ എന്നിവരും ഡല്‍ഹിക്കായി കളിക്കാനിറങ്ങി.

മറുഭാഗത്തു ഉത്തര്‍പ്രദേശ് ടീമിലും ചില സൂപ്പര്‍ താരങ്ങളുണ്ടായിരുന്നു. മുഹമ്മദ് കൈഫ്, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ യുപി നിരയില്‍ അണിനിരന്നു. കോലിയെ സംബന്ധിച്ച് ബാറ്ററെന്ന നിലയില്‍ അത്ര ഓര്‍മിക്കാവുന്ന പ്രകടനമായിരുന്നില്ല രണ്ടിന്നിങ്‌സുകളിലും കാഴ്ചവച്ചത്.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

ആദ്യ ഇന്നിങ്‌സില്‍ ഡല്‍ഹി 235 റണ്‍സിനു കൂടാരം കയറിയപ്പോള്‍ കോലിക്കു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത് വെറും 14 റണ്‍സ് മാത്രമാണ്. ഭുവനേശ്വറിനായിരുന്നു വിക്കറ്റ്. 52 റണ്‍സെടുത്ത പ്യുട്ട് ബിഷ്താണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോററായത്. ഇംതിയാസ് അഹമ്മദ് യുപിക്കായി അഞ്ചു വിക്കറ്റുകളെടുത്തു. മറുപടിയില്‍ യുപി ആദ്യ ഇന്നിങസില്‍ 403 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.

.....................

ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിരാട് കോലിയുടെ കരിയറില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. 39 ടെസ്റ്റുകളില്‍ നിന്നും 30.72 ശരാശരിയില്‍ 2028 റണ്‍സ് മാത്രമേ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. വെറും മൂന്നു സെഞ്ച്വറികളും ഒമ്പതു ഫിഫ്റ്റികളും മാത്രമാണ് ഈ കാലയളവില്‍ കോലിക്കു സ്‌കോര്‍ ചെയ്യാനായത്. അഞ്ചു ഇന്നിങ്‌സുകളില്‍ ഡെക്കാവുകയും ചെയ്തു.

2023ല്‍ ഭേദപ്പെട്ട പ്രകടനമാണ് ടെസ്റ്റില്‍ അദ്ദേഹം കാഴ്ചവച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 55.91 ശരാശരിയില്‍ 671 റണ്‍സ് കോലി സ്‌കോര്‍ ചെയ്തു. ഇതു മാറ്റിനിര്‍ത്തിയാല്‍ അവസാന അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നുവെന്നു കാണാം.

..........................


Post a Comment

0Comments

Post a Comment (0)