ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വോയ്‌സ് ഓഫ് സത്യനാഥന്റെ ടീസർ പുറത്തിറങ്ങി. ചിത്രം നർമ്മം നിറഞ്ഞതായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സത്യനാഥനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും. മൂന്ന് വർഷം കഴിഞ്ഞ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ദിലീപിന്റെ ചിത്രം കൂടിയാണിത്.
ദിലീപിനൊപ്പം ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോർജ്, രമേഷ് പിഷാരടി, വീണ നന്ദകുമാർ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജാഫർ സാദിഖ് (വിക്രം ഫയിം), ജനാർദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി താരമായാണ് അനുശ്രീ എത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ ചുമതല റാഫിയാണ്.
Post a Comment
0Comments