' Spadikam 4 k ' | 'ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്..' മാസ് ഡയലോഗുമായി മോഹൻലാൽ ചിത്രത്തിന്റെ ടീസര്‍

1 minute read
0

' Spadikam 4 k ' | 'ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്..' മാസ് ഡയലോഗുമായി ചിത്രത്തിന്റെ ടീസര്‍

' Spadikam 4 k ' | 'ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്..' മാസ് ഡയലോഗുമായി മോഹൻലാൽ ചിത്രത്തിന്റെ ടീസര്‍

സിനിമ ആരാതകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ഫടികം / Spadikam 4K മോഹൻലാൽ ചിത്രത്തിന്റെ 4K പതിപ്പ് റിലീസിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍ /Mohanlal ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ സൂപ്പർ ഡയലോഗ്കളായ 'ഞാന്‍ ആടുതോമ' എന്ന ഡയലോഗും 'ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്' എന്നീ തീയേറ്ററുകൾ ഇളക്കിമറിക്കുകയും ആരാധകരെ ആവേശത്തിലാക്കുകയും ചെയ്ത മാസ് ഡയലോഗുകളും ടീസറിലുണ്ട്.

#Spadikam Official Teaser

Watch it with your headphones on.

Posted by Mohanlal on Saturday, January 14, 2023

 2 കോടിയോളം രൂപയോളം നിര്‍മാണ ചിലവുമായാണ് സ്ഫടികം 4K പതിപ്പ് റിലീസിന് തയ്യാറായിരിക്കുന്നത്. പഴയതില്‍ നിന്നും പുത്തൻ ദൃശ്യാനുഭവം ഉണ്ടാകുന്ന രീതിയിൽ കൂടുതല്‍ തെളിവോടെയും, മികവോടെയും 4K അറ്റ്‌മോസ് മിക്‌സിലാണ് സ്ഫടികം എത്തുന്നത്. സ്ഫടികം / spadikam 4 k സിനിമയുടെ റീ മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തും.

' Spadikam 4 k ' | 'ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്..' മാസ് ഡയലോഗുമായി ചിത്രത്തിന്റെ ടീസര്‍

 ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത് ഈ  സ്റ്റുഡിയോ  പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ളതാണ്. ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനര്‍  ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്  രാജാകൃഷ്ണനാണ്.

മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ 1995ല്‍ മോഹന്‍ലാല്‍ നായകനായെത്തിയ സിനിമയാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തിൽ എത്തിയ സിനിമയിൽ 'ആടുതോമ' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ (mohanlal) അവതരിപ്പിച്ചത്. ഈ സിനിമയിലെ മോഹന്‍ലാലിന്റെ നായക വേഷം മലയാളി പ്രേക്ഷകരുടെ മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ മാസ് കഥാപാത്രമാണ്. 

' Spadikam 4 k ' | 'ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്..' മാസ് ഡയലോഗുമായി ചിത്രത്തിന്റെ ടീസര്‍

 ചാക്കോ മാഷായി തിലകനും തോമാച്ചായനായി മോഹന്‍ലാലും മത്സരിച്ച അഭിനയിച്ച ചിത്രത്തിൽ അച്ഛൻ,അമ്മ, സഹോദരി അങ്ങനെ കുടുംബപശ്ചാത്തലത്തിലെ ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളും സ്‌നേഹ ബന്ധങ്ങളുടെ ഊഷ്മളതയും മലയാളികള്‍ക്ക് സമ്മാനിച്ച സൂപ്പർ മെഗാ ഹിറ്റ്‌ സിനിമയായിരുന്നു സ്ഫടികം .

' Spadikam 4 k ' | 'ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്..' മാസ് ഡയലോഗുമായി ചിത്രത്തിന്റെ ടീസര്‍

 28 വര്‍ഷങ്ങള്‍ക്ക് ശേഷം പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ്  സ്ഫടികം വീണ്ടും തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്.

Post a Comment

0Comments
Post a Comment (0)