ശ്രീലങ്കയ്‌ക്കെതിരായി , 'റൺ മെഷീൻ' വിരാട് കോഹ്‌ലിക്ക് റെക്കോർഡുകൾ തകർത്ത സെഞ്ച്വറിനേട്ടം / 'Run Machine' Virat Kohli scores a record-breaking century against Sri Lanka

Anitha Nair
By -
0

ശ്രീലങ്കയ്‌ക്കെതിരായി , 'റൺ മെഷീൻ' വിരാട് കോഹ്‌ലിക്ക് റെക്കോർഡുകൾ തകർത്ത സെഞ്ച്വറിനേട്ടം / 'Run Machine' Virat Kohli scores a record-breaking century against Sri Lanka


ശ്രീലങ്കയ്‌ക്കെതിരായി , 'റൺ മെഷീൻ' വിരാട് കോഹ്‌ലിക്ക് റെക്കോർഡുകൾ തകർത്ത സെഞ്ച്വറിനേട്ടം / 'Run Machine' Virat Kohli scores a record-breaking century against Sri Lanka


ഞായറാഴ്ച തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ വിരാട് കൊഹ്‌ലി തന്റെ 46-ാം ഏകദിന സെഞ്ച്വറി തികച്ചു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ' റെക്കോർഡുകളും' കോഹ്‌ലി തകർത്തു. ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ പട്ടികയിൽ കോഹ്‌ലി ഇപ്പോൾ സച്ചിനെ മറികടന്നു, കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ 50 ഓവർ ഫോർമാറ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന കളിക്കാരൻ എന്ന റെക്കോഡും സ്വന്തമാക്കി.


 ഗുവാഹത്തിയിൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ കോഹ്‌ലി സച്ചിന്റെ റെക്കോർഡിനൊപ്പമായിരുന്നു. സ്വന്തം മണ്ണിൽ 20-ാം ഏകദിന സെഞ്ച്വറി തികക്കുന്നതിന് കോഹ്‌ലിക്ക്‌ 99 ഇന്നിംഗ്‌സുകൾ മാത്രമാണ്  വേണ്ടിവന്നുള്ളു, സച്ചിൻ 160 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഇത് സാധ്യമായത്.


മൂന്നാം ഏകദിനത്തിലെ സെഞ്ചുറിയോടെ, സ്വന്തം മണ്ണിൽ തന്റെ 21-ാം സെഞ്ച്വറി നേടിയ കോഹ്‌ലി ഇപ്പോൾ സച്ചിന്റെ നേട്ടം മറികടന്നു. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ സച്ചിന്റെ റെക്കോർഡും കോലി മറികടന്നു. ഒരു രാജ്യത്തിനെതിരെ 9 സെഞ്ച്വറികൾ വീതം നേടിയ സച്ചിനും കോഹ്‌ലിയും ഇക്കാര്യത്തിൽ തുല്യരായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ കോഹ്‌ലി സെഞ്ച്വറി നേടിയതോടെ 10 സെഞ്ചുറികളോടെ കൊഹ്‌ലി മുന്നിലെത്തി, ഫോർമാറ്റിന്റെ ചരിത്രത്തിൽ ഒരു ടീമിനെതിരെയുള്ള ഏറ്റവും കൂടുതൽ റൺസ് . മഹേല ജയവർധനയെ മറികടന്ന് ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺ സ്‌കോർ ചെയ്യുന്ന അഞ്ചാമത്തെ ബാറ്ററായി കോഹ്‌ലി മാറിയിരുന്നു. മത്സരത്തിൽ 62 റൺസ് പിന്നിട്ടപ്പോഴാണ് കോഹലിക് ഇത് സാധ്യമായത് . 50 ഓവർ ഫോർമാറ്റിൽ ശ്രീലങ്കയ്ക്കായി 12,650 റൺസാണ് ജയവർധനയുടെ പേരിലുള്ളത്. 46 ഏകദിന സെഞ്ചുറികളും 27 ടെസ്റ്റ് സെഞ്ചുറികളും ഒരു ടി20 സെഞ്ച്വറിയും കോഹ്‌ലി ഇതുവരെ നേടിയിട്ടുണ്ട്.


ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി (8) നേടിയ സച്ചിന്റെ റെക്കോർഡ് കോഹ്‌ലി നേരത്തെ തന്നെ തകർത്തിരുന്നു.


Post a Comment

0Comments

Post a Comment (0)