കേരള പി എസ് സി പരീക്ഷകളിൽ ഏറ്റവും പ്രധാനപെട്ടതും വീണ്ടും വീണ്ടും അവർത്തിക്കുന്നതുമായ വിഷയങ്ങളിൽ ഒന്നാണ് ചരിത്രം. കേരള പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് കേരള ചരിത്രം സംബന്ധിച്ച ചോദ്യങ്ങൾക്ക് കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ സാധിക്കും
കേരളത്തിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനം
കേരളത്തിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനം കേരള ചരിത്രത്തിൽ മറ്റൊരു യുഗത്തിന്റെ തുടക്കം കുറിച്ചു. 1498 -ൽ പോർച്ചുഗീസ് നാവികനായിരുന്ന വാസ്കോഡ ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എത്തി.
അവരുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം മലബാർ തീരത്തേക്കുള്ള കച്ചവടവും ചെറിയ കടൽ പാത കണ്ടെത്തലും ആയിരുന്നുവെങ്കിലും, നിലവിലുണ്ടായിരുന്ന രാഷ്ട്രീയ അസ്ഥിരത അവരുടെ ഭരണത്തിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി.
portuqese: Arrival of the Europeans
1. ഇന്ത്യയിൽ കച്ചവടത്തിനായെത്തിയ (കടൽമാർഗ്ഗം) ആദ്യ യൂറോപ്യന്മാർ - പോർച്ചുഗീസുകാർ
2. ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത് - പോർച്ചുഗീസുകാർ
3. കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത് - പോർച്ചുഗീസുകാർ
1498-എൽ, ഗുജറാത്തി വ്യാപാരികളുടെ സഹായത്തോടെ, പോർച്ചുഗീസ് സഞ്ചാരിയായ വാസ്‌കോഡ ഗാമ ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ് ഹോപ്പിന്റെ മുനമ്പ് ചുറ്റി കോഴിക്കോട്ടേക്ക് ഒരു കടൽ പാത സ്ഥാപിച്ചു . അദ്ദേഹത്തിന്റെ നാവികസേന പോർച്ചുഗീസ് കോട്ടകളും ചെറിയ വാസസ്ഥലങ്ങളും ഉയർത്തി, ഇത് ഇന്ത്യയിൽ സ്വാധീനത്തിന് തുടക്കം കുറിച്ചു.
4. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസായി - അൽവാരസ്സ് കബ്രാൾ
5. "പറങ്കികൾ' എന്നറിയപ്പെട്ടിരുന്നത് - പോർച്ചുഗീസുകാർ
6. വാസ്കോഡഗാമ പോർച്ചുഗീസ് വൈസായി ഇന്ത്യയിലെത്തിയ വർഷം - 1524
1524-ൽ വാസ്കോഡ ഗാമയെ കേരളത്തിലെ പോർച്ചുഗീസ് വൈസ്രോയിയായി നിയമിച്ചു. കൊച്ചിയും കോഴിക്കോടും ആയിരുന്നു അക്കാലത്തെ പ്രധാന പ്രവിശ്യകൾ. കോഴിക്കോട്ടെ ഭരണാധികാരികളായിരുന്ന സാമൂതിരികൾ പോർച്ചുഗീസുകാർക്കെതിരെ നിരവധി യുദ്ധങ്ങൾ നടത്തി.
7. വാസകോഡഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് - ലിസ്ബണിൽ നിന്ന് (1497)
8. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് - മാനുവൽ - 1
9. വാസ്കോഡഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം - കാപ്പാട് (കോഴിക്കോട്)
10. വാസ്കോഡഗാമ വന്ന കപ്പലിന്റെ പേര് - സെന്റ് ഗ്രാബിയേൽ
11. വാസകോഡഗാമ ലി സ്ബണിലേക്ക് മടങ്ങി പോയ വർഷം 1499
12. വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പളളി - ജെറോണിമസ് കത്തീഡ്രൽ
13. "വാസ്‌കോഡഗാമ" എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് - ഗോവ
14. വാസ്കോഡഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെ ത്തിയ പോർച്ചുഗീസ് നാവികൻ - പെട അൽവാരസ്സ് കബ്രാൾ (1500)
15. വാസ്കോഡഗാമ ഇന്ത്യയിലെത്തിയത് -
1498 മെയ് 20
16. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം - 1502
17. ഇന്ത്യയിൽ വന്ന വർഷം വാസ്കോഡഗാമ മൂന്നാമതും അവസാനവുമായി - 1524
18. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല ആരംഭിച്ചു - പോർച്ചുഗീസുകാർ (1556,ഗോവ)
19. കൊച്ചി വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ചത് - പോർച്ചുഗീസുകാർ
പോർച്ചുഗലിലെ രാജാവ് ഡോം മാനുവൽ ഒന്നാമൻ അയച്ച വാസ്കോഡ ഗാമ 1497-1499-ൽ കോഴിക്കോട്ട് വന്നിറങ്ങി. കോഴിക്കോട് സാമൂതിരി മഹാരാജാവ് പോർച്ചുഗീസുകാരെ തന്റെ പ്രജകളുമായി കച്ചവടം ചെയ്യാൻ അനുവദിച്ചു. പ്രദേശത്ത് ഒരു ഫാക്ടറിയും കോട്ടയും സ്ഥാപിച്ചതോടെ കോഴിക്കോട്ടെ അവരുടെ വ്യാപാരം അഭിവൃദ്ധിപ്പെട്ടു.അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള അറബ് സ്വത്തുക്കൾക്ക് നേരെ അവർ തിരിഞ്ഞതോടെ സാമൂതിരിയെ പ്രകോപിപ്പിക്കുകയും ഒടുവിൽ സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു.
20. വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത് കൊച്ചിയിലെ പള്ളി -
സ്റ്റെന്റ് ഫ്രാൻസിസ്പളളി
21. വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗീസിലേയ്ക്ക് കൊണ്ടു പോയ വർഷം - 1539
കോഴിക്കോട് സാമൂതിരിയുടെ സാമന്തനായ താനൂർ രാജ്യത്തിന്റെ ഭരണാധികാരി പോർച്ചുഗീസുകാരുടെ പക്ഷം ചേർന്ന് കോഴിക്കോട്ടെ തന്റെ അധിപനെതിരേ നിലകൊണ്ടു . തൽഫലമായി, താനൂർ രാജ്യം (വെട്ടത്തുനാട്) ഇന്ത്യയിലെ ആദ്യകാല പോർച്ചുഗീസ് കോളനികളിൽ ഒന്നായി മാറി. താനൂരിലെ ഭരണാധികാരിയും കൊച്ചിയുടെ പക്ഷത്തായിരുന്നു . എന്നാൽ, താനൂർ മേഖലയിലെ മാപ്പിള വ്യാപാരികളുടെ വിശ്വസ്തത അപ്പോഴും കോഴിക്കോട് സാമൂതിരിയുടെ കീഴിൽ തുടർന്നു . എങ്കിലും, രാജാവിന്റെ കീഴിലുള്ള താനൂർ സൈന്യം കൊച്ചി യുദ്ധത്തിൽ (1504) കോഴിക്കോട് സാമൂതിരിക്കുവേണ്ടി പോരാടി .
22. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് - പോർച്ചുഗീസുകാർ
23. ചവിട്ടു നാടകത്തെ ഒരു ജനകീയ കലയായി ഉയർത്തി കൊണ്ട് വന്ന വിദേശികൾ - പോർച്ചുഗീസുകാർ
24. ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്ക മതവിഭാഗക്കാർ - പോർച്ചുഗീസുകാർ
25. ഇന്ത്യയിൽ യുറോപ്യൻ നിർമ്മിച്ച ആദ്യകോട്ട - മാനുവൽ കോട്ട (1503) (കൊച്ചി)
26. ഇന്ത്യയിലെ ഏറ്റവും പഴയ യുറോപ്യൻ നിർമ്മിതി - മാനുവൽ കോട്ട
27. പള്ളിപ്പുറം കോട്ട, വാപ്പിൻ കോട്ട, ആയക്കോട്ട തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കോട്ട - മാനുവൽ കോട്ട
28. മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി - അൽബുക്കർക്ക്
29. ഇന്ത്യയിലെ ആദ്യത്തെ വൈസായി - ഫ്രാൻസിസ്കോ ഡി അൽമേട
30. "നീല ജല നയം' (നീല ജലനയം) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി -
അൽമേട
31. കണ്ണൂരിലെ സെന്റ് അഞ്ചലോസ് കോട്ട നിർമ്മിച്ചത് - അൽമേഡ (1505)
32. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി - അൽബുക്കർക്ക്
33. ഇന്ത്യയിൽ പോർച്ചുഗീസ് സമൂഹത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് - അൽബുക്കർക്ക്
34. ഇന്ത്യയിൽ പോർച്ചുഗീസ് കോളനി ക്രമീകരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി - അൽബുക്കർക്ക്
35. പോർച്ചുഗീസുകാരും സമൂതിരിയും മിൽ കണ്ണിൽ സന്ധി ഒപ്പിച്ച വർഷം - 1513
36. പോർച്ചുഗീസുകാരും കോഴിക്കോടുമായു ലപൊന്നാനി സന്ധി ഒപ്പിച്ച വർഷം - 1540
37. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ റോയി - അൽബുക്കർക്ക്
38. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസായി - അൽബുക്കർക്ക്
39. പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം - AD 1510
40. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തു - ബീജാപൂർ സുൽത്താനിൽ നിന്ന്
സാമൂതിരിയും കൊച്ചിയിലെ രാജാവും തമ്മിലുള്ള മത്സരം പോർച്ചുഗീസുകാർ മുതലെടുത്തു - അവർ കൊച്ചിയുമായി സഖ്യമുണ്ടാക്കി, 1505-ൽ പോർച്ചുഗീസ് ഇന്ത്യയുടെ വൈസ്രോയി ഫ്രാൻസിസ്കോ ഡി അൽമേഡ നിയമിതനായപ്പോൾ അദ്ദേഹം കൊച്ചിയിൽ തന്റെ ആസ്ഥാനം സ്ഥാപിച്ചു. പതിനാറാം നൂറ്റാണ്ടിൽ പൊന്നാനി സ്വദേശിയായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ (ഏകദേശം 1532-ൽ ജനിച്ച)എഴുതിയ തുഹ്ഫത്ത് ഉൽ മുജാഹിദീൻ കേരള ചരിത്രത്തെ അടിസ്ഥാനമാക്കി ഒരു മലയാളി എഴുതിയ ആദ്യത്തെ പുസ്തകമാണ്. മലബാർ തീരത്തെ കോളനിവൽക്കരിക്കാനുള്ള പോർച്ചുഗീസ് ശ്രമങ്ങൾക്കെതിരെ 1498 മുതൽ 1583 വരെ കോഴിക്കോട് സാമൂതിരിക്കൊപ്പം കുഞ്ഞാലി മരക്കാരുടെ നാവികസേന നടത്തിയ ചെറുത്തുനിൽപ്പിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ , പോർച്ചുഗീസ് കാലഘട്ടത്തിൽ തിരൂരിൽ ( വെട്ടത്തുനാട് ) ജനിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്ത്, കൊച്ചിയിൽ ആധിപത്യം സ്ഥാപിക്കാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞു, കൂടാതെ മലബാർ തീരത്ത് നിരവധി കോട്ടകൾ സ്ഥാപിക്കുകയും ചെയ്തു .എന്നിരുന്നാലും, സാമൂതിരി മഹാരാജാവിന്റെ സേനയുടെ ആക്രമണങ്ങൾ മൂലം പോർച്ചുഗീസുകാർക്ക് കനത്ത തിരിച്ചടി നേരിട്ടു, പ്രത്യേകിച്ച് കുഞ്ഞാലി മരക്കാർ കോഴിക്കോടിന്റെ നേതൃത്വത്തിൽ നടന്ന നാവിക ആക്രമണങ്ങൾ , ഇത് ഒരു ഉടമ്പടി ഉണ്ടാകാൻ അവരെ നിർബന്ധിതരാക്കി. ഇന്ത്യൻ തീരത്തെ ആദ്യത്തെ നാവിക പ്രതിരോധം സംഘടിപ്പിച്ചതിന്റെ ബഹുമതി കുഞ്ഞാലി മരക്കാർക്കാണ്.
കാസർഗോഡിലെ ബേക്കൽ കോട്ട ശിവപ്പ നായക നിർമ്മിച്ചതാണ് .
കണ്ണൂരിലെ സെന്റ് അഞ്ചലോ കോട്ട 1505 - ൽ പോർച്ചുഗീസുകാരാണ് നിർമ്മിച്ചത്,
ഡച്ചുകാർ / Dutch : Arrival of the Europeans
പോർച്ചുഗീസ്-സൗഹൃദ രാജാവിനെ പുറത്താക്കാൻ ഡച്ച് കൊച്ചിയെ സഹായിച്ചു.ഡച്ച് ഓഫീസർമാരും, പട്ടാളവും ഒടുവിൽ 1663 ജനുവരി 8-ന് കീഴടങ്ങി. ഇനാസിയോ സാർമെന്റോ ആയിരുന്നു പോർച്ചുഗീസ് കൊച്ചിയുടെ അവസാനത്തെ ഗവർണർ. നാലായിരത്തോളം പേരെ നാടുകടത്തുകയും മലബാറിലെ പതിറ്റാണ്ടുകളുടെ പോർച്ചുഗീസ് ആധിപത്യം അവസാനിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു
1. ഡച്ച് ഈസ്റ്റ് കമ്പനി ഇന്ത്യ സ്ഥാപിച്ച വർഷം - 1602
2. ഡച്ചുക്കാർ ആരെ പരാജയപ്പെടുത്തിയതാണ് കൊല്ലം പിടിച്ചെടുത്തത് - പോർച്ചുഗീസുകാർ
3. ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി - മസുലി പട്ടണം (1605)
4. ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത് - ഡച്ചുകാർ
5. ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം - പ്രൊട്ടസ്റ്റന്റ് വിഭാഗം
6. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം - 1663
7. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ - അഡ്മിറൽ വാൻഗോയുൻസ്
8. ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം - 1658
9. ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി ആയിരുന്നു - ഇന്തോനേഷ്യ
10. ഡാനിഷ് ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1616
11. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ചു - ക്രിസ്ത്യൻ IV
12. ഡെന്മാർക്കരുടെ ഇന്ത്യയിലെ ഫാക്ടറികൾ - സെറാംപൂർ, ട്രാൻക്യൂബാർ(തമിഴ്നാട്)
13. ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം 1620
14. 1848 -ൽ ഡെൻമാർക്കുകളുടെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങൾ ബ്രിട്ടൻ വിറ്റു.
ദക്ഷിണേഷ്യയിലെ ഡച്ചുകാരുടെ പ്രാഥമിക സഖ്യകക്ഷിയായി ഫോർട്ട്കൊച്ചി മാറി.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഖ്യകക്ഷിയായിരുന്നു കൊച്ചി രാജ്യം . കൊച്ചി രാജാവിനായി പോർച്ചുഗീസുകാർ മട്ടാഞ്ചേരിയിൽ പണികഴിപ്പിച്ച രാജകൊട്ടാരം ഡച്ചുകാർ വിപുലീകരിച്ചു, അന്നുമുതൽ അത് " ഡച്ച് കൊട്ടാരം " എന്നറിയപ്പെട്ടു. 1744-ൽ , ഡച്ച് ഗവർണർമാർക്കായി ബോൾഗാട്ടി ദ്വീപിൽ പിന്നീട് ബോൾഗാട്ടി കൊട്ടാരം എന്ന പേരിൽ ശ്രദ്ധേയമായ ഒരു കൊട്ടാരം സ്ഥാപിച്ചു .
മലബാർ സസ്യങ്ങളുടെ സ്മാരകഗുണങ്ങളെക്കുറിച്ച് ഹോർട്ടൂസ് ഇൻഡിക്കസ് മലബാറിക്കസ് എന്ന പേരിൽ ഒരു കൃതി ഡച്ചുകാരാണ് സംഭാവന ചെയ്തത്.
മലബാറിൽ കുരുമുളക് വ്യാപാര കുത്തക സ്ഥാപിക്കുന്നതിൽ ഡാച്ചുകാർ ഒരിക്കലും വിജയിച്ചില്ല, തിരുവിതാംകൂറിലെ യുവ ഭരണാധികാരി മാർത്താണ്ഡ വർമ്മ തന്റെ രാജ്യം വിപുലീകരിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ശ്രമങ്ങളിൽ അവർ കൂടുതൽ നിരാശരായി . തുടർന്നുണ്ടായ തിരുവിതാംകൂർ-ഡച്ച് യുദ്ധം കൊളാച്ചൽ യുദ്ധത്തിൽ കലാശിച്ചു , ഇത് ഡച്ചുകാർക്ക് വിനാശകരമായി. ഡച്ച് സൈന്യത്തിലെ നാവിക കമാൻഡറായിരുന്ന യൂസ്റ്റാച്ചിയസ് ഡി ലാനോയ് തടവുകാരനായി പിടികൂടി തുടർന്ന് തിരുവിതാംകൂർ സൈന്യത്തിൽ കമാൻഡറായി മാറുകയും ചെയ്തു. ഡി ലാനോയ് പിന്നീട് സംഘടിത സൈന്യം സ്ഥാപിക്കാനും മികച്ച തോക്കുകളും പീരങ്കികളും അവതരിപ്പിക്കാനും തന്റെ സംസ്ഥാനത്ത് തിരുവിതാംകൂർ ശൈലിയിലുള്ള കോട്ടകൾ നിർമ്മിക്കാനും സഹായിച്ചു.
ഫ്രഞ്ചു കേരളം / The French: Arrival of the Europeans
ഡച്ചുകാരെയും, പോർച്ചുഗീസുകാരെയും പോലെ തന്നെ വ്യാപാരാവശ്യങ്ങൾക്കായി ഫ്രഞ്ചുകാരും കേരളത്തിലെത്തിയത്. അവർ 1719ൽ ഒരു കച്ചവടക്കമ്പനി രജിസ്റ്റർ ചെയ്തു. 1722ൽ ഫ്രഞ്ചുകമ്പനി കടത്തനാട് രാജാവിൽനിന്ന് മയ്യഴിയിൽ ഒരു വ്യാപാരശാല സ്ഥാപിക്കാനുള്ള അവകാശം നേടിയെടുത്തു. 1724 ൽ തങ്ങളുടെ വാണിജ്യത്തിന്റെ സുരക്ഷിതത്വത്തിനായി മയ്യഴിയിൽ അവർ ഒരു കോട്ടയുണ്ടാക്കി. 1725ൽ ഡിപർ ഭെല്ലാ എന്ന നാവിക മേധാവിയും സംഘവും തലശ്ശേരിക്കു സമീപം എത്തുകയും മയ്യഴി പിടിച്ചടക്കുകയും ചെയ്തു. കേരളത്തിൽ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നിരവധി സംഘട്ടനങ്ങളുണ്ടായി. 1744 മുതൽ 1863 വരെ ഇടയ്ക്ക് മുഖ്യമായും മദിരാശി തീരത്ത് കർണാട്ടിക്കിൽ നടന്ന മൂന്നു യുദ്ധങ്ങളിലൂടെ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ശക്തി തകർക്കാൻ ബ്രിട്ടീഷുകാർക്കായി.
1. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ? - മാഹി, കാരയ്ക്കൽ, യാനം, ചന്ദ്ര നഗർ, പോണ്ടിച്ചേരി
2. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്? - മാഹി (മയ്യഴി)
3. ഇന്ത്യയിലെ 'ഇംഗ്ലീഷ് ചാനൽ' എന്താണ്? - മയ്യഴിപ്പുഴ
4. മയ്യഴിപ്പുഴ (മാഹിപ്പുഴ)യ്ക്ക് ഇംഗ്ലീഷ് ചാനൽ എന്ന് പേരുവരാൻ കാരണം? - ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹിയെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ്
5. പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത് - ഫ്രാങ്കോയി മാർട്ടിൻ
6. 1868-ൽ ഫ്രഞ്ചുക്കാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത് - സൂറത്തിൽ
7. ഫ്രഞ്ചുകാരുടെ പ്രധാന ഫാക്ടറികൾ - സൂറത്ത് മസൂലി പട്ടണം, ചന്ദനഗർ, പോണ്ടി ചേരി
8. ന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ - മാഹി, കാരയ്കൽ, യാനം, ചന്ദ്രനഗർ , പോണ്ടിച്ചേരി
9. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് - മാഹി (മയ്യഴി)
10. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെട്ടിരു - ന്നത്മയ്യഴിപ്പുഴ
വാണ്ടിവാഷ് യുദ്ധം
11. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം - വാണ്ടിവാഷ് യുദ്ധം
12. വാണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760
13. വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി - പാരീസ് ഉടമ്പടി (1763)
14. വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ - ഭക്ഷണറ്റ് ഡി ലാലി
15. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം? -1954
16. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം? -പോണ്ടിച്ചേരി
17. പോണ്ടിച്ചേരിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ? - ഫ്രാങ്കോയി മാർട്ടിൻ
18. പോണ്ടിച്ചേരിയുടെ പിതാവ്? - ഫ്രാങ്കോയി മാർട്ടിൻ
19. യൂറോപ്പിൽ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും വേർതിരിക്കുന്ന ചാനൽ? - ഇംഗ്ലീഷ് ചാനൽ
20. ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും വേർതിരിക്കുന്ന കടലിടുക്ക്? - ഡോവർ കടലിടുക്ക്
21. ‘പരന്ത്രീസുകാർ’ എന്നറിയപ്പെട്ടിരുന്ന - ത്ഫ്രഞ്ചുകാർ
22. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?- വണ്ടിവാഷ് യുദ്ധം
23. വണ്ടിവാഷ് യുദ്ധം നടന്ന വർഷം? - 1760
24. വണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി? - പാരീസ് ഉടമ്പടി(1763)
25. വണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപകൻ? - കൗണ്ട് ഡി ലാലി
Post a Comment
0Comments