Nalla samayam / 'നല്ല സമയം' കണ്ടപ്പോൾ ദുരന്തം സമയമെന്ന് പ്രേക്ഷകർ | തലയിൽ കൈ വെച്ച് ഓടി പ്രേക്ഷകർ

Anitha Nair
By -
0

Nalla samayam /  'നല്ല സമയം' കണ്ടപ്പോൾ ദുരന്തം സമയമെന്ന് പ്രേക്ഷകർ | തലയിൽ കൈ വെച്ച് ഓടി പ്രേക്ഷകർ / nalla samayam / omarlulu



Nalla samayam /  'നല്ല സമയം' കണ്ടപ്പോൾ ദുരന്തം സമയമെന്ന് പ്രേക്ഷകർ | തലയിൽ കൈ വെച്ച് ഓടി പ്രേക്ഷകർ


 ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇർഷാദ് നായകനായെത്തിയ നല്ല സമയത്തിന് റിലീസ് ദിവസം തന്നെ ലഭിക്കുന്നത് മോശം അഭിപ്രായങ്ങൾ. ഒരു ബേസിക്ക് കഥ പോലും ഇല്ലാ എന്ന അഭിപ്രായം പ്രേക്ഷകർ അടക്കംപറയുന്നു സമയം കളയാനായി എന്തൊക്കെയോ കാണിച്ചുവെച്ചതുപോലെ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ വിലയിരുത്തൽ. അതിനിടയിൽ സിനിമയുടെ സംവിധായകൻ ഒമർ ലുലുവിനെതിരെ 'ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചു' എന്ന കേസ് കൂടി വന്നതോടു കൂടി സിനിമയ്ക്കും സംവിധായകനും മോശം സമയം തന്നെയെന്ന് എല്ലാവര്ക്കും വ്യക്തമായി.

Nalla samayam /  'നല്ല സമയം' കണ്ടപ്പോൾ ദുരന്തം സമയമെന്ന് പ്രേക്ഷകർ | തലയിൽ കൈ വെച്ച് ഓടി പ്രേക്ഷകർ / nalla samayam / omarlulu


സ്വാമിയേട്ടൻ എന്ന ധനികനായ ചിട്ടി കമ്പനി മുതലാളിയായിട്ടാണ് ഇർഷാദ് ചിത്രത്തിൽ എത്തുന്നത്. തന്റെ സുഹൃത്തുമായി കാറിൽ യാത്ര ചെയ്യവേ ലിഫ്റ്റ് ചോദിച്ചുകൊണ്ട് നാല് പെൺകുട്ടികൾ ഇരുവരുടെയും ജീവിതത്തിൽ വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പിന്നീട് എന്തെല്ലാം മാറ്റങ്ങൾ സ്വാമിയേട്ടന്റെ ജീവിതത്തിൽ സംഭവിച്ചു എന്നതാണ് തുടർന്ന് സംഭവിക്കുന്നത കഥയുടെ ഇതിവൃത്തം.

യാതൊരു തരത്തിലും സിനിമ എൻഗേജിങ് ആവുന്നില്ല. ചിത്രത്തിൽ വരുന്ന ബിജിഎമ്മുകൾ പലയിടങ്ങളിലും അരോചകമായി മാറുന്ന സാഹചര്യങ്ങൾ നിരവധിയാണ്. പ്രകടനങ്ങളിൽ ദയനീയമായ കാഴ്ചയായി പ്രേക്ഷകരുടെ അഭിപ്റായം . ആദ്യ പകുതി ഇൻസ്റ്റാഗ്രാം റീൽസ് ആണെങ്കിൽ രണ്ടാം പകുതി പഴയ മലയാളം പാട്ടുകളുടെ റീമിക്‌സ് ചേർത്ത് ആരോചകം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോശം അഭിപ്രായങ്ങളുടെ കൂട്ടത്തിൽ കേസും പ്രശ്നങ്ങളും കൂടി ആയതോടെ 'നല്ല സമയം' സിനിമയുടെ അണിയറപ്രവർത്തകർക്കും മോശം സമയം തന്നെയെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

Post a Comment

0Comments

Post a Comment (0)