പൃഥ്വിരാജും (Prithviraj) മോഹൻലാലും ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി(Bro Daddy). ഇരുപത്തിയാറിന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും ചിത്രത്തിൽ മുഴുനീളെ കഥാപാത്രമായി പൃഥ്വിരാജും എത്തുന്നുണ്ട്.
മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചുള്ളൊരു രസകരമായ പ്രമോ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബ്രോ ഡാഡി ടീം. 'ജോണ്‍ കാറ്റാടി'യും മകൻ 'ഈശോ കാറ്റാടി'യുമായാണ് മോഹൻലാലും പൃഥ്വിരാജും അഭിനയിക്കുന്നത്. 'ജോൺ കാറ്റാടിയെ ഈശോ ജോൺ കാറ്റാടി ഇമ്പ്രസ് ചെയ്യുമോ?' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ബ്രോ ഡാഡി എത്തുന്നത്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കോമഡിക്ക് പ്രധാന്യമുള്ള ചിത്രമാണ് എന്നാണ് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു.
Post a Comment
0Comments