ഇന്ന് രാവിലെയാണ് സീരിയൽ താരം ദേവിക നമ്പ്യാരും(Devika Nambiar) ഗായകൻ വിജയ് മാധവും (Vijay Madhav) ഗുരുവായൂർ അമ്പല നടയിൽ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു ഗുരുവായൂരിൽ നടന്നത്. ഇവരുടെ വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു കഴിഞ്ഞു.
അതി മനോഹരിയായി രാജകുമാരിയെപ്പോലെയാണ് ദേവിക വിജയ് മാധവിൻ്റെ സ്വന്തമാകാൻ ഗുരുവായൂരിൽ എത്തിയത്. ഇപ്പോഴിതാ വിവാഹ വേദിയിലെ ദേവികയുടെ ലുക്കാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
സിമ്പിളായും അതേസമയം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിലായിരുന്നു ദേവികയുടെ വസ്ത്രവും മേയ്ക്കപ്പും ആഭരണങ്ങളും. ബ്ലൗസിൽ ഇല പോലെയുള്ള ത്രെഡ് വർക്കും കയ്യിലെ ചെറിയ കല്ലുകൊണ്ടുള്ള അതി മനോഹരമായ വർക്കും താരത്തെ കൂടുതൽ സുന്ദരിയാക്കി. സെറ്റും മുണ്ടുമായിരുന്നു താരത്തിൻ്റെ വസ്ത്രം. പച്ചയും ചുവപ്പും നിറത്തിലുള്ള ചെറിയ കല്ലുകൾ വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി. അതിനു യോജിച്ച രീതിയിൽ ഇരു കൈകളിലും നിറയെ പച്ചയും ചുവപ്പും ഇടകലർത്തിയുള്ള മനോഹരമായ വളകളും അണിഞ്ഞിരുന്നു. തലയിൽ അതി മനോഹരമായി തുളസി കതിർ അണിഞ്ഞിരുന്നു.
ഇരുപത്തിയഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിവാഹ സൽക്കാരം നടത്തുന്നുണ്ട്. അതിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ നിശ്ചയത്തിലെ ദേവികയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഏറെ നാളത്തെ പരിചയം ഉള്ളതിനാൽ പരസ്പരം വളരെ നല്ല രീതിയിൽ മനസ്സിലാക്കിയതിനു ശേഷമാണ് താരങ്ങൾ വിവാഹം കഴിക്കാൻ തയ്യാറെടുത്തത്. ഇവരുടെ വിവാഹം പ്രണയം വിവാഹമല്ലെന്നും താരങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment
0Comments