ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. തന്റെ പേരില്‍ പ്രചരിച്ച കുളിമുറി ദൃശ്യം ബോധപൂര്‍വം പുറത്തുവിട്ടതാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. അത് 'ഖുസ്‌പൈഠിയാ' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബോധപൂര്‍വം പുറത്തുവിട്ടതുമാണ്. അത് ഈ ചിത്രത്തില്‍ നിന്നുള്ളതാണ്.
പ്രമോഷന്‍ എന്ന നിലയില്‍ ആ രംഗം നേരത്തേ പുറത്തുവിടട്ടേയെന്ന് നിര്‍മ്മാതാക്കള്‍ അനുമതി ചോദിച്ചിരുന്നു.
ഉര്‍വശി റൗട്ടേല, നന്ദമുരി ബാലകൃഷ്ണ, ബോബി ഡിയോള്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഡാകു മഹാരാജ് നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 100 കോടി രൂപ നേടി. ബോബി കോലി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, പ്രകാശ് രാജ്, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
'ഖുസ്‌പൈഠിയാ' എന്ന സിനിമയുടെ ഭാഗമായതില്‍ കവിഞ്ഞ് ഒന്നും ആ രംഗത്തിലില്ല. നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സിനിമ വില്‍ക്കേണ്ടിയിരുന്നു. അതിനായി പ്രമോഷനുവേണ്ടി ആ രംഗം പുറത്തുവിടുകയായിരുന്നു. സിനിമയുടെ പ്രകടനത്തെ അത് ബാധിക്കുമോയെന്ന കാര്യത്തിലായിരുന്നു ആശങ്ക എന്നാല്‍ പിന്നീട് ആ സീന്‍ സംബന്ധിച്ച് അവര്‍ക്ക് സംശയമുണ്ടായിരുന്നു.
അവര്‍ വലിയ സാമ്പത്തിക പ്രയാസം നേരിട്ടിരുന്നതായും നടി വിശദീകരിച്ചു. സഹതാരങ്ങളായ വിനീത് സിംഗ്, അക്ഷയ് ഒബ്റോയ് എന്നിവരുടെ അഭിനയം അസാധാരണമായിരുന്നുവെന്നും നടി പ്രശംസിച്ചു.