ബാന്ദ്രയിൽ ഭൂമി വാങ്ങണമെങ്കിൽ പൊന്നുംവില 'ബോളിവുഡ് ഹബ്' ഇപ്പോൾ അത്ര സുരക്ഷിതമല്ല.

0

#Saifalikahan #kareenakapoor #bandhra #house #attack


ബാന്ദ്രയിൽ ഭൂമി വാങ്ങണമെങ്കിൽ പൊന്നുംവില 'ബോളിവുഡ് ഹബ്' ഇപ്പോൾ അത്ര സുരക്ഷിതമല്ല.

കടലിന്റെ പശ്ചാത്തലത്തിലുള്ള വീടുകളും ആഡംബര ഷോപ്പിങ് മാളുകളും ടോപ്പ് റസ്റ്ററന്റുകളും കോർപറേറ്റ് ഹബ്ബുകളും ബാന്ദ്രയെ പല താരങ്ങളുടേയും പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. പല ബോളിവുഡ് താരങ്ങളുടേയും മേൽവിലാസം തേടിപ്പോയാൽ നമ്മൾ ചെന്നെത്തുക ബാന്ദ്രയിലായിരിക്കും. ദിലീപ് കുമാറും റിഷി കപൂറുമെല്ലാം താമസിച്ച ബോളിവുഡിന്റെ ഈ 'സ്വർഗത്തിൽ' തന്നെയാണ് ഖാൻ ത്രിമൂർത്തികളും കുടുംബത്തോടൊപ്പം കഴിയുന്നത്. അതുമാത്രമല്ല, ആർ.ബി.ഐ, യു.എസ് കോൺസുലേറ്റ്, നെറ്റ്ഫ്ളിക്സ്, ഗൂഗിൾ, ഫെയ്സ്ബുക്ക്, ആമസോൺ, ജിയോ, ആപ്പിൾ തുടങ്ങിയവയുടേയെല്ലാം

#Saifalikahan #kareenakapoor #bandhra #house #attack


ഓഫീസുകൾ ബാന്ദ്ര ഈസ്റ്റിലും വെസ്റ്റിലുമായിട്ടാണുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുക്കറുടെ മേൽവിലാസവും ഇതുതന്നെയാണ്. ഷാരൂഖ് ഖാന്റെ മന്നത്തും സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്മെന്റും ആമിർ ഖാന്റെ ഫ്രീദാ അപ്പാർട്ട്മെന്റും ബാന്ദ്രയെ സമ്പന്നമാക്കുന്നു. ജോൺ എബ്രഹാമിന്റെ വില്ല ഇൻ ദി സ്കൈ, രൺബീർ കപൂറിന്റെ കൃഷ്ണരാജ് എന്നീ വീടുകളും ബാന്ദ്രയിൽ തന്നെയാണ്. പ്രധാനപ്പെട്ട ഫിലിം സ്റ്റുഡിയോകളിൽ പലതും ബാന്ദ്രയ്ക്ക് അടുത്താണ് എന്നതാണ് താരങ്ങൾ ഈ സ്ഥലം തിരഞ്ഞെടുക്കാൻ പ്രധാന കാരണം.  

#bandhra #shahrookkhan#house #attack


എന്നാൽ ഈ 'ബോളിവുഡ് ഹബ്' ഇപ്പോൾ അത്ര സുരക്ഷിതമല്ല. തുടർച്ചയായ ആക്രമണങ്ങളും മോഷണശ്രമവുമെല്ലാം ബാന്ദ്രയുടെ സുരക്ഷയെ ചോദ്യചിഹ്നത്തിലാക്കുന്നു.

കോടികൾ കൊടുത്ത് വാങ്ങിയ വീടുകളിൽ സമാധാനത്തോടെ ഉറങ്ങാൻപറ്റിയില്ലെങ്കിൽ പിന്നെ അതുകൊണ്ട് എന്താണൊരു പ്രയോജനം.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ബാന്ദ്രയെ നടുക്കിയ ഒരു കൊലപാതകം സംഭവിച്ചത്. കഴിഞ്ഞ ഒക്ടോബർ 12-ന് എൻ.സി.പി നേതാവ് ബാബാ സിദ്ദിഖിക്കുനേരെ വെടിവെയ്പ്പുണ്ടായത് ബാന്ദ്രയിലെ അദ്ദേഹത്തിന്റെ മകൻ സീഷാൻ സിദ്ദീഖിയുടെ ഓഫീസിന് മുന്നിൽവെച്ചാണ്. ആശുപത്രിയിലെത്തും മുമ്പെ അദ്ദേഹം മരിച്ചു.

ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരൺ അപ്പാർട്മെന്റിൽ ഇതിക്രമിച്ചുകയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച വാർത്തയോടെയാണ് വ്യാഴാഴ്ച്ച ബോളിവുഡ് ഉണർന്നത്. 

ഏപ്രിലിൽ സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്മെന്റിന് നേരെയും ആക്രമണമുണ്ടായി. മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് ഏപ്രിൽ 14-ന് അർധരാത്രിയോടെ ഒരു സംഘം വെടിവെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ ബാൽക്കണിയിൽ വെടിയുണ്ട തറച്ചുകയറിയ പാടുകൾ കണ്ടു. എന്നാൽ പോലീസിനെ അറിയിച്ചപ്പോഴേക്കും അക്രമകാരികൾ രക്ഷപ്പെട്ടിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപെട്ട ആളുകളാണ് ഇതിന് പിന്നിലെന്ന് പോലീസ് പീന്നീട് കണ്ടെത്തി. ഇതിനുശേഷം സൽമാൻ ഖാന്റെ വീടിന്റെ സുരക്ഷ കൂട്ടിയിരുന്നു. ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഘടിപ്പിച്ചു. വേലിയും കെട്ടി.

#Saifalikahan #kareenakapoor #bandhra #salmankhan#house #attack


 സെയ്ഫ് അലി ഖാന്റെ വീടിന്റേയും സുരക്ഷാവേലികൾ തകർക്കപ്പെട്ടിരിക്കുന്നു. മോഷ്ടാവിന്റെ കുത്തേറ്റത് ആറ് വട്ടം

വ്യാഴാഴ്ച്ച പുലർച്ചെ 2.30-നാണ് സെയ്ഫിന്റെ ജീവിതത്തിലെ ഏറ്റവും മോശം രാത്രികളിലൊന്ന് സംഭവിച്ചത്.

സെയ്ഫിനൊപ്പം കരീനാ കപൂറും മക്കളായ തൈമൂറും ജെഹും വീട്ടിലുള്ളപ്പോഴാണ് മോഷ്ടാവ് അതിക്രമിച്ചെത്തിയത്. ആദ്യം ജെഹ് ഉറങ്ങുന്ന മുറിയിലെത്തിയ മോഷ്ടാവ് ജെഹിനെ പരിചരിക്കുന്ന ഏലിയാമ്മ ഫിലിപ്പിനെ ആക്രമിച്ചു. കൈത്തണ്ടയിൽ

ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി. ഇവർ ഉറക്കെ കരഞ്ഞതോടെ കിടപ്പുമുറിയിൽനിന്ന് സെയ്ഫും കരീനയും ഓടിയെത്തുകയായിരുന്നു.

നിങ്ങൾ ആരാണ്? എന്തുവേണം എന്ന് സെയ്ഫ് അക്രമിയോട് ചോദിച്ചു. ഇതോടെ അയാൾ സെയ്ഫിനേയും ആക്രമിച്ചു. അവിടേക്ക് ഓടിവന്ന മൂത്ത മകൻ

തൈമൂറിന്റെ പരിചാരക ഗീതയേയും അക്രമി ഹാക്സോ ബ്ലേഡ് കൊണ്ട് ആക്രമിച്ചു. ഇതിനിടയിൽ വീട്ടിലെ മറ്റ് ജോലിക്കാർ ഓടിയെത്തുകയും അക്രമിയെ തടയുകയും ചെയ്തു. ഇതിനിടയിൽ ഒരു ജോലിക്കാരൻ സെയ്ഫിനെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ആറ് തവണ കുത്തേറ്റ താരം നിലവിൽ അപകാടവസ്ഥ തരണം ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയനായ സെയ്ഫിനെ കാണാൻ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കൾ ആശുപത്രിയിലെത്തി. മൂന്ന് ദിവസങ്ങൾക്കുള്ളിൽതന്നെ അക്രമിയെ മുംബൈ പോലീസ് താനെയിൽനിന്ന് പിടികൂടി. ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുൽ ഇസ്ലാം ഷെഹ്സാദാണ് പിടിയിലായത്. അനധികൃതമായി ഇന്ത്യയിലെത്തിയ ഇയാൾ ആറ് മാസമായി വിവിധ പേരുകളിലായി വീട്ടുജോലിക്കാരനായി ജോലി

ചെയ്തുവരികയായിരുന്നു. ബംഗ്ലാദേശിലെ ജലോക്തി സ്വദേശിയായ ഇയാൾ

മുംബൈയിലെ ഒരു ഹൗസ് കീപ്പിങ് ഏജൻസി വഴി വിവിധ ഇടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വീട് കൊള്ളയടിക്കുന്ന എന്ന

ഉദ്ദേശത്തോടെയാണ് ഇയാൾ

സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തിയത്. സെയ്ഫ് അലി ഖാന്റെ വീടാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.

2001- ൽ 13 കോടി രൂപയ്ക്കാണ് കിങ് ഖാൻ മന്നത്ത് ബംഗ്ലാവ് വാങ്ങിയത്. കടലിന് അഭിമുഖമായി നിൽക്കുന്ന ഈ വീടിന് ആറ്

നിലകളാണുള്ളത്. ബാന്ദ്ര വെസ്റ്റിലെ ബാൻഡ് സ്റ്റാൻഡിലാണ് ഷാരൂഖ് ഖാന്റെ മന്നത്ത്. 27000 ചതുരശ്ര അടിയുള്ള ഈ ബംഗ്ലാവിന് 200 കോടി രൂപയാണ് ഇന്നത്തെ വില.

ബാന്ദ്രയിൽ ഭൂമി വാങ്ങണമെങ്കിൽ പൊന്നുംവില തന്നെ നൽകണം ഒരു സെന്റിന് ഒന്നരക്കോടി. ബാന്ദ്ര വെസ്റ്റിൽ ഒരു ചതുരശ്ര അടി ഭൂമിക്ക് നൽകേണ്ട ചുരുങ്ങിയ വില 33600 രൂപയാണ്. അതായത് അത് ഒരു സെന്റിലെത്തുമ്പോൾ ഏകദേശം ഒന്നരക്കോടി രൂപയാകും 2024 ഡിസംബറിലെ ഭൂമിവിലപ്രകാരം. എന്നാൽ ബാന്ദ്ര ഈസ്റ്റിൽ വില ഒരിത്തിരി കുറയും. ഒരു ചതുരശ്ര അടിക്ക് 25160 രൂപ.

ബാന്ദ്ര വെസ്റ്റിലെ പലി ഹില്ലിലാണ് ആമിർ ഖാന്റെ ഫ്രീദാ അപാർട്മെന്റുള്ളത്. ഏകദേശം 60 കോടി രൂപയാണ് ഇതിന്റെ വില.

ബാന്ദ്ര വെസ്റ്റിലെ പലി ഹില്ലിലാണ് ഇമ്രാൻ ഹാഷ്മിയുടെ ആഡംബര അപാർട്മെന്റുള്ളത്. 40 കോടിയാണ് ഇതിന്റെ

വില. കഴിഞ്ഞ 40 വർഷത്തോളമായി സൽമാൻ ഖാന്റേയും കുടുംബത്തിന്റേയും വീട് ബാന്ദ്ര വെസ്റ്റിലെ ബാൻഡ് സ്റ്റാൻഡിലെ ഗാലക്സി അപാർട്മെന്റാണ്. രണ്ട് നിലകളായുള്ള അപാർട്മെന്റിലെ താഴത്തെ നിലയിലാണ് സൽമാൻ താമസിക്കുന്നത്. നിലവിൽ 100 കോടി രൂപ വിലമതിക്കുന്നതാണ് ഈ അപ്പാർട്മെന്റ്. 

താരദമ്പതിമാരായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും ബാന്ദ്ര വെസ്റ്റിലെ

പ്രഭാദേവിയിൽ ഒരു ആഡംബര

അപ്പാർട്മെന്റുണ്ട്. 75 കോടി വിലയുള്ള ഈ അപ്പാർട്മെന്റിൽ സ്വിമ്മിങ് പൂളും

പ്രൈവറ്റ് ജിമ്മും പ്രത്യേകം നിർമിച്ചുണ്ട്. അതു മാത്രമല്ല മകൾ ദുഅയുടെ ജനനത്തിനുശേഷം ഷാരൂഖ് ഖാന്റെ വീടിന് തൊട്ടടുത്ത് ഒരു പുതിയ വസതിയും ഇരുവരും നിർമിക്കുന്നുണ്ട്. ഈ വീടിന് 100 കോടി വിലമതിക്കും. കടലിന് അഭിമുഖമായുള്ള വീട് ക്വാഡ്രപ്ലക്സ് മാതൃകയിലാണ് നിർമിക്കുന്നത്.

 താരദമ്പതിമാരായ അനുഷ്ക ശർമയും വിരാട് കോലിയും ബാന്ദ്ര വെസ്റ്റിലെ വർളിയിൽ 70 കോടി രൂപ വിലമതിക്കുന്ന അപ്പാർട്മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഓംകർ 1973 ടവറിലാണ് ഇതുള്ളത്. ജോൺ എബ്രഹാമിന്റെ ബാൻഡ്സ്റ്റാൻഡിലെ വില്ലയ്ക്ക് 60 കോടി രൂപയാണ് വില. ബാന്ദ്ര ഈസ്റ്റിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് സോനം കപൂറും ആനന്ദ് അഹൂജയും താമസിക്കുന്നത്. ഈ റെസിഡെൻഷ്യൽ കോംപ്ലക്സിന് 55 കോടി രൂപയാണ് വില. 

രാജ് കപൂറിന്റെ കാലത്തുവാങ്ങിയ കൃഷ്ണരാജ് ബംഗ്ലാവും ബാന്ദ്രയിൽ തന്നെയാണുള്ളത്. രാജ് കപൂറും ഭാര്യ കൃഷ്ണ കപൂറും ചേർന്ന് വാങ്ങിയ വീടാണിത്.

രണ്ടാളുടേയും പേരുകൾ ചേർത്ത്
കൃഷ്ണരാജ് എന്ന് പേരുമിട്ടു, 1980-ൽ നീതു
കപൂറിനും റിഷി കപൂറിനും ഈ വീട്
കൈമാറി.

വിനോദസഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട സ്ഥലമാണ് ബാന്ദ്ര. 1975-ൽ നിർമിച്ച ഇന്ത്യയിലെ പഴക്കംചെന്ന പള്ളി കളിൽ ഒന്നായ സെന്റ് ആൻഡ്രൂസ് ചർച്ച് വെസ്റ്റിലെ ഹിൽ റോഡിലാണുള്ളത്.


.








Post a Comment

0Comments
Post a Comment (0)