Nadikar Thilakam : ലാൽ ജൂനിയർ ടൊവിനോ (Tovino) ചിത്രം; ‘നടികർ തിലകം’ ചിത്രീകരണം ഉടൻ

Anitha Nair
By -
0

Nadikar Thilakam : ലാൽ ജൂനിയർ ടൊവിനോ (Tovino) ചിത്രം; ‘നടികർ തിലകം’ ചിത്രീകരണം ഉടൻ


 Nadikar Thilakam : ലാൽ ജൂനിയർ ടൊവിനോ (Tovino) ചിത്രം; ‘നടികർ തിലകം’ ചിത്രീകരണം ഉടൻ – ലാൽ ജൂനിയർ സംവിധാനം ചെയ്യുന്നു.

ടൊവിനോ തോമസും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘നടികർ തിലകം’. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കും. ഈ സിനിമയുമായി ബന്ധപ്പെട്ടവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 40 കോടിയാണ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. ചിത്രം 2024ൽ റിലീസ് ചെയ്യും. യേശു ക്രിസ്തുവിനെ പോലെ കുരിശിൻ മേൽ കിടക്കുന്ന ടൊവിനോയുടെ ഒരു പോസ്റ്റർ നേരത്തെ ഇറങ്ങിയിരുന്നു. ഇത് വളരെ വൈറലാകുകയും ചെയ്തു.

പുഷ്പ – ദ റൈസ് പാർട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മെക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികർ തിലകം നിർമിക്കുന്നത്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ തിലക’ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് മൈത്രി മൂവി മെക്കേഴ്സ്. ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയുന്ന ചിത്രമാണിത്.

ചിത്രത്തിന് പിന്നിൽ ശക്തമായ സാങ്കേതിക ടീം തന്നെയുണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് കാണെക്കാണെയുടെ ഛായാഗ്രാഹകൻ ആൽബിയാണ്.
ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ സോമശേഖരനാണ്. രതീഷ് രാജാണ് എഡിറ്റർ. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്.

ഭൂപതി കൊറിയോഗ്രഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജയചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.
വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ്പ് ആർ ജി വയനാട്. അൻബരിവ് ആണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്.

Post a Comment

0Comments

Post a Comment (0)