വീരേന്ദർ സെവാഗിന് ലഭിച്ച പിന്തുണയും സ്വാതന്ത്രവും തനിക്ക് ലഭിച്ചില്ലെന്ന് :- മുരളി വിജയ് | Did not get the support and freedom that Virender Sehwag got :- Murali Vijay.

Anitha Nair
By -
0

 

വീരേന്ദർ സെവാഗിന് ലഭിച്ച പിന്തുണയും സ്വാതന്ത്രവും തനിക്ക് ലഭിച്ചില്ലെന്ന് :- മുരളി വിജയ് |   Did not get the support and freedom that Virender Sehwag got :- Murali Vijay.


വീരേന്ദർ സെവാഗിന് ലഭിച്ച പിന്തുണയും സ്വാതന്ത്രവും തനിക്ക് ലഭിച്ചില്ലെന്ന് :- മുരളി വിജയ് |   Did not get the support and freedom that Virender Sehwag got :- Murali Vijay.

ഇന്ത്യൻ ടീം മാനേജ്‌മെന്റിൽ നിന്ന് വീരേന്ദർ സെവാഗിന് ലഭിച്ച പിന്തുണയും സ്വാതന്ത്രവും തനിക്ക് ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ ബാറ്റർ മുരളി വിജയ് .

മുൻ ഇന്ത്യൻ ഓപ്പണർ ആയിരുന്ന മുരളി വിജയ് ദേശീയ ടീമിലെ തന്റെ കരിയറിനെ കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുന്നത്. 2018ൽ  ആണ് വിജയ് അവസാനമായി ഇന്ത്യക്കായി കളിച്ചത്, പിന്നീട്  അവസരങ്ങൾ ഇല്ലാതായി. ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ വിരേന്ദർ സെവാഗിനൊപ്പം കുറച്ചുകാലം ഓപ്പൺ ചെയ്ത വിജയ് ഇപ്പോൾ തനിക്ക് ഇല്ലാതായ അവസരങ്ങളെ കുറിച് തുറന്നുപറഞ്ഞു, പ്രത്യേകിച്ച് ടീം മാനേജ്‌മെന്റിന്റെ പിന്തുണയുടെ കാര്യത്തിൽ. സെവാഗിനെ പിന്തുണച്ച രീതിയിൽ ടീം മാനേജ്‌മെന്റ് പിന്തുണച്ചിരുന്നെങ്കിൽ തനിക്ക് കുറച്ച് കൂടി നല്ല പെർഫോമൻസും പരീക്ഷണങ്ങളും കാഴ്ചവക്കാമായിരുന്നു എന്ന് വിജയ് അവകാശപ്പെട്ടു. സ്‌പോർട്‌സ്‌സ്റ്റാറിൽ ഡബ്ല്യുവി രാമനുമായുള്ള ഒരു ചാറ്റിലാണ് വിജയ് ഇങ്ങനെ പറഞ്ഞു: "ബോധപൂർവ്വം, വീരേന്ദർ സെവാഗിന് വീണുകിട്ടിയ സ്വാതന്ത്ര്യം എനിക്ക് ലഭിച്ചില്ല. സേവാഗിന് പരിഗണന എനിക്ക് ലഭിച്ചില്ല. എനിക്ക് അങ്ങനെയൊരു പിന്തുണ ലഭിച്ചിരുന്നെങ്കിൽ. തുറന്ന സംഭാഷണങ്ങൾക്ക് , എനിക്കും ശ്രമിക്കാമായിരുന്നു, ഏറ്റവും പ്രധാനമായ കാര്യം ടീമിന്റെ പിന്തുണയും , അന്താരാഷ്ട്ര തലത്തിൽ നിങ്ങൾക്ക് ടീമിന് എങ്ങനെ സംഭാവന നൽകാം എന്നതുമാണ്. ഇത് ഉന്നത നിലവാരത്തിലും ഉയർന്ന തലത്തിലുമുള്ള മത്സരമാണ്, വ്യത്യസ്ത വഴികൾ പരീക്ഷിക്കാനുള്ള അവസരങ്ങൾ കുറവാണ് അല്ലെങ്കിൽ കൂടുതൽ അവസരങ്ങളില്ല. "








സേവാഗിനൊപ്പം കളിച്ചതിന്റെ അനുഭവവും എക്സ്പീരിയൻസും വിജയ് തുറന്നുപറഞ്ഞു. സെവാഗ് ബാറ്റ് ചെയ്യുന്ന രീതിയിൽ തന്റെ സമ്മർത്ഥം നിയന്ത്രിക്കാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് വിജയ് പറഞ്ഞു. പക്ഷേ അദ്ദേഹം ഇങ്ങനെ സ്വാതന്ത്ര്യത്തിൽ കളിക്കുന്നത് കാണുന്നത് അതിശയകരമായ ഒന്നായിരുന്നു.അദ്ദേഹത്തിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കുകയുള്ളു.







സേവാഗിനെപ്പോലെ മറ്റാർക്കും ഇങ്ങനെ കളിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി അദ്ദേഹം ചെയ്തത് വളരെ അതിശയകരവും വ്യത്യസ്തവുമാണ് . ഞാൻ കണ്ടിട്ടുള്ളവരിൽ നിന്നും വ്യത്യസ്തനാണ് അദ്ദേഹം. അദ്ദേഹവുമായി ഇടപഴകാനുള്ള അവസരം എനിക്കുണ്ടായി. അദ്ദേഹം തന്റെ ഈ സ്വാതന്ത്രത്തെ വളരെ ലളിതമായി സൂക്ഷിച്ചു - പന്ത് കാണുകയും അടിച്ചു പറത്തുകയും ചെയ്തു. അവൻ ആ ഒരു മോഡിൽ ആയിരുന്നു; 145-150 കി.മീ. ബൗളർമാർക്കായി പാട്ടുകൾ പാടി നിന്നു  അവൻ. ഒരു ബാറ്റ്മാനെ സംബന്ധിച്ചു ഇത് സാധാരണമല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.


ബിസിസിഐ അവസരങ്ങൾ കുറഞ്ഞ വിജയ് ഇപ്പോൾ വിദേശത്ത് അവസരങ്ങൾ തേടുകയാണ്.


Post a Comment

0Comments

Post a Comment (0)