വരിസു മൂവി റിവ്യൂ: വിജയുടെ കതാപാത്രത്തിന്റെ സാന്നിധ്യം കൊണ്ട്മുന്നോട്ട് പോകുന്ന കുടുംബ ചിത്രം.

Anitha Nair
By -
0
Warisu Movie Review: A family film that goes ahead of Vijay's character.



വരിസു മൂവി റിവ്യൂ: വിജയുടെ കതാപാത്രത്തിന്റെ സാന്നിധ്യം കൊണ്ട്മുന്നോട്ട് പോകുന്ന കുടുംബ ചിത്രം.

വരിശു സിനിമാ


നിരൂപണം: സ്ഥിരം വിജയ്നമ്പറുകളുമായെത്തുന്ന ഒരു മികച്ച കുടുംബ ചിത്രമാണ് വാരിസു . വിജയ്ക്കൊപ്പം രശ്മിക മന്ദാന, ശരത് കുമാർ, ജയസുധ, ശ്രീകാന്ത്, ഷാം, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ മുഖ്യധാരാ സംവിധായകർ പോലും ഇപ്പോഴും ഫാമിലി ഡ്രാമ ചിത്രങ്ങൾ തന്നെ ആവർത്തനം തുടരുന്നതിൽ അതിശയിക്കാനില്ല. വർഷങ്ങളായി ഒരേ രീതിയിലുള്ള കഥകളുടെ എണ്ണമറ്റ ആവർത്തനങ്ങൾ ഉണ്ടായിരുന്നിട്ടും, വിജയകൂട്ടുകളുടെ മെമ്പൊടിതൂവി അതേ പറ്റേണിൽ വിജയ സിനിമകൾ ഇറങ്ങുന്നു. വംശി പൈഡിപ്പള്ളി വാരിസുവിൽ ഇത് വീണ്ടും പരീക്ഷിച്ച് വിജയ്ച്ചതിൽ അതിശയിക്കാനില്ല, ഇത് വിജയുമായുള്ള തന്റെ ആദ്യ കൂട്ട്കെട്ടിലുള്ള സിമയായി അടയാളപ്പെടുത്തും .

Warisu Movie Review: A family film that goes ahead of Vijay's character.


പരിചിതമായ സ്ഥിരം കുടുംബ വിജയ് ചിത്രമാണ് വാരിസു .

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസുകാരിൽ ഒരാളായ രാജേന്ദ്രൻ (ശരത് കുമാർ) എന്ന കതാപാത്രത്തിന്റെ കുടുംബത്തെ കേന്ദ്രീകരിച്ചാണ് കഥ. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ - ജയ്, അജയ് (ശ്രീകാന്ത്, ഷാം) - അദ്ദേഹത്തിന്റെ ബിസിനസ്സ് നോക്കി നടത്തുന്നു , അവരിൽ ഒരാൾ സ്വത്തുക്കളുടെ അവകാശിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സുപ്രഭാതത്തിൽ രാജേന്ദ്രൻ പാന്ക്രിയാറ്റിക് ക്യാൻസർ ബാധിതനാണെന്ന് അറിഞ്ഞപ്പോൾ, തന്റെ 65-ാം ജന്മദിനം ഗംഭീരമായി ആഘോഷിക്കാനുള്ള ഭാര്യയുടെ ആഗ്രഹം നിറവേറ്റാൻ അദ്ദേഹം തീരുമാനിക്കുന്നു. രാജേന്ദ്രന്റെ ഇളയ മകൻ വിജയ് രാജേന്ദ്രൻ (വിജയ്) ഏഴ് വർഷത്തിന് ശേഷം അമ്മയുടെ നിർദ്ദേശപ്രകാരം ജന്മദിന പാർട്ടിക്കായി വീട്ടിലേക്ക് മടങ്ങുന്നു. കുടുംബ ബിസിനസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പിതാവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വീടുവിട്ടിറങ്ങുകയാണ് വിജയുടെ കഥാപാത്രം . വിജയ് പിന്മാറാൻ പ്രേരിപ്പിക്കുന്ന കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് അവന്റെ അച്ഛൻ അവനെ തന്റെ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനാകാതിരുന്നത് ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ....

വാരിസു എന്ന സിനിമയുടെ ഈ വിജയത്തിന് കാരണം വിജയ് എന്ന ദളപതിയുടടെ സ്റ്റാർഡം തന്നെ. സമീപ വർഷങ്ങളിൽ പ്രധാനമായും ആക്ഷൻ സിനിമകൾക്ക് പ്രാധാന്യം കൊടുത്തിരുന്ന വിജയ്. ഈ കുടുംബ ചിത്രത്തിന് ആരാതകർ അവശോജ്വാല സ്വീകരണമാണ് നൽകിയിരിക്കുന്നത് . വിജയ്‌യുടെ ഹാസ്യവും ഡാൻസും വലിയ രീതിയിൽ സിനിമയിൽ മാജിക് പോലെ പ്രവർത്തിക്കുന്നു.


വിജയ് ഏതൊരു ആരാധകനെയും ഒരുപോലെ ആകർഷിക്കുന്ന ഒരു അനായാസ പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത് . പ്രവചനാത്മക സംഭവങ്ങൾ നടക്കുമ്പോയെല്ലാം , വിജയ് തന്റെ കുടുംബത്തിന്റെ രക്ഷകനായി മാറുന്ന ഒരു മകന്റെ മികച്ച പ്രകടനത്തിലൂടെയും ജീവിതം എൻജോയ് ചെയ്തും നടക്കുന്ന കതപാത്രമാണ് സിനിമയിൽ വിജയ് അവതരിപ്പിക്കുന്നത്. വിജയുടെ സ്ഥിരം സിനിമകൂട്ടുകൾ ഒഴികെ , വാരിസുവിനെ വ്യത്യസ്തം ആക്കുന്ന ഒരു ഘടകം പോലുമില്ല. എന്നിരുന്നാലും, ഈ പൊങ്കൽ ഉത്സവത്തിന് നിങ്ങളുടെ കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയികാണാവുന്ന ഒരു നല്ല കുടുംബചിത്രമാണ് വാരിസു.


കുടുംബ നിമിഷങ്ങൾ വളരെ ഹൃദ്യമായ രീതിയിൽ , പ്രത്യേകിച്ച് വിജയും ജയസുധയും തമ്മിലുള്ള രംഗങ്ങൾ (അമ്മയായി അഭിനയിക്കുന്നു) നല്ല സിനിമയുടെ കൂട്ടായ് ഒരു പരിധിവരെ പ്രവർത്തിക്കുന്നു.

Warisu Movie Review: A family film that goes ahead of Vijay's character.


ഫാമിലി ഡ്രാമ കുടുംബപരമായി കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ, സഹോദരങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമായിരിക്കണം. ട്രെയിലർ വാഗ്‌ദാനം ചെയ്‌തത് പ്രേക്ഷകരിൽ കൃത്യമായി എത്തിക്കുക എന്നതാണ് സ്വീകാര്യത കിട്ടാൻ കഴിയുന്ന ഒരു കാര്യം. ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ, ട്രെയിലർ കണ്ടതിന് ശേഷം നിങ്ങൾ പ്രതീക്ഷകളോടെയാണ് നടന്നതെങ്കിൽ, നിങ്ങൾ നിരാശപ്പെടില്ല.

ചിത്രം: വാരിസു

സംവിധായകൻ: വംശി പൈടിപ്പള്ളി

അഭിനേതാക്കൾ: വിജയ്, രശ്മിക മന്ദാന, ശരത് കുമാർ, ജയസുധ, ശ്രീകാന്ത്, ഷാം, പ്രകാശ് രാജ്

Post a Comment

0Comments

Post a Comment (0)