Puzhu Audience Response / Puzhu / #PUZHU - മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന പ്രകടനം; 'പുഴു' പ്രതികരങ്ങൾ കാണാം

Anitha Nair
By -
0

 

Puzhu Audience Response / Puzhu / #PUZHU -  മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന പ്രകടനം; 'പുഴു' പ്രതികരങ്ങൾ കാണാം

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് പുഴു(Puzhu). ആ പ്രതീക്ഷകർക്ക് മങ്ങലേൽപ്പിക്കാത്ത  ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ഇന്നലെ വൈകിട്ടോടെ സോണി ലിവിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. പിന്നാലെ സഹപ്രവർത്തകർ അടക്കം നിരവധി പേർ ചിത്രത്തെയും മമ്മൂട്ടിയെയും പാർവതിയെയും അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തി. 


നവാ​ഗതയായ റത്തീനയാണ് പുഴുവിന്റെ സംവിധായിക. പാർവതി തിരുവോത്താണ് നായിക. ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം.


പെർഫോമൻസിൽ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. 'ഭീഷ്മ പർവ്വത്തിൽ നിന്നും തികച്ചും വ്യത്യസ്തനാണ് മമ്മൂട്ടി. സിനിമ ശരിക്കും ഹിറ്റാണ്. ഒരു ആജീവനാന്ത പ്രകടനം!, ഉജ്ജ്വലമായ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവൽ അഭിനയം',എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ അഭിപ്രായങ്ങൾ. 







Post a Comment

0Comments

Post a Comment (0)