മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ: ഞാൻ ഇന്ന് ഇങ്ങോട്ട് വന്നപ്പോൾ ആലോചിച്ചതാണ്. പരസ്യമായി പറയേണ്ട കാര്യമല്ല. ഈ സിനിമ കാണുകയും ആർത്തലയ്ക്കുകയും ഉല്ലസിക്കുകയും പൂക്കൾ എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്.
നിറഞ്ഞ കയ്യടിയോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ സദസ് ഏറ്റെടുത്തത്.
ഏറെ സന്തോഷത്തോടെ പറയുകയാണ് മമ്മൂട്ടി. ഇഷ്ട താരങ്ങളുടെ സിനിമ പ്രഖ്യാപിക്കുമ്പോൾ മുതൽ ആവേശത്തോടെ കാത്തിരുന്ന് പോസ്റ്ററൊട്ടിക്കാനും ഫ്ലക്സടിക്കാനും താരത്തിന്റെ പേരിൽ സന്നദ്ധ പ്രവർത്തനങ്ങൾ വരെ നടത്തുന്ന കൂട്ടരാണ് ആരാധകർ. അതിൽ പ്രായഭേദമില്ല. അങ്ങനെയുള്ള ആരാധകരുടെ സ്നേഹം മഹാഭാഗ്യമാണെന്ന് സിനിമ കാണുകയും ആർത്തലയ്ക്കുകയും ചെയ്യുന്നവരെ തനിക്ക് അറിയില്ലെങ്കിലും അവർക്കായി ഒന്നും ചെയ്തിട്ടില്ലെങ്കിലും ആ സ്നേഹത്തിന് മാറ്റമുണ്ടാകുന്നില്ലെന്നും അത് മഹാഭാഗ്യമാണെന്നും താരം പറയുന്നു.
ഭീഷ്മ പര്‍വം വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴാണ് ദുബായിയിലെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടിയുടെ പരാമര്‍ശം.
‘ഡീഗ്രേഡിങ് ഒക്കെ ഉണ്ട്, ഇതൊന്നും ആസൂത്രിതമായി പുറകില്‍ നിന്ന് ആരും ചെയ്യുന്നതല്ല, ചില ആളുകളുടെ സമീപനമാണ്. സിനിമയുടെ ആവേശത്തിനിടെ ഇതൊക്കെ മുങ്ങിപ്പോകുന്നതാണ്’.– ഭീഷ്മപര്‍വത്തിനെതിരെ യാതൊരു തരത്തിലും ഡീഗ്രേഡിംഗ് നടന്നിട്ടില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
Post a Comment
0Comments