Aaraattu movie : ‘ആറാട്ട്' എത്തുന്നു തിയറ്ററുകളിൽ ആവേശപ്പൂരമൊരുക്കാൻ

Media desc
By -
0

Aaraattu movie :  ‘ആറാട്ട്' എത്തുന്നു തിയറ്ററുകളിൽ ആവേശപ്പൂരമൊരുക്കാൻ


Aaraattu movie :  ‘ആറാട്ട്' എത്തുന്നു തിയറ്ററുകളിൽ ആവേശപ്പൂരമൊരുക്കാൻ - 
 

'ആറാട്ട്' (Aaraattu movie) മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ(Mohanlal) ചിത്രമാണ് . റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആരാധകർ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കൗതുകത്തോടും ആവേശത്തോടും ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്.









കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.  ആറാട്ട് ഫെബ്രുവരി 18ന് തിയറ്ററുകളിൽ എത്തും. തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ബിഗ് ബ്രദറിനു ശേഷം മോഹൻലാൽ ചിത്രം കൂടിയാണിത്. ഏറെ ആവേശത്തിലാണ് ആരാധകർ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ. 





ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയകൃഷ്‍ണയാണ് ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍  'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കാതൽ.





 കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.





ശ്രദ്ധ ശ്രീനാഥ് മോഹൻലാലിന്റെ നായികയായി എത്തുന്ന ചിത്രത്തിൽ,  നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 




Post a Comment

0 Comments

Post a Comment (0)
6/related/default