Barroz Movie latest : ബറോസിന്റെ ഭാഗമാകാൻ അന്താരാഷ്ട്ര സംഗീതജ്ഞൻ - മോഹൻലാൽ
സംഗീതജ്ഞൻ മാർക്ക് കിലൻ ബറോസിന്റെ ഭാഗമാകുമെന്ന് പുതിയ അറിയിപ്പ്.
മോഹൻലാൽ തന്നെയാണ് ഈ വിവരം ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു.
ചിത്രം ഏപ്രിൽ മാസത്തോട് കൂടി തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ചിത്രം ബറോസ്. ചിത്രത്തിന്റെ ഭാഗമാകാൻ അന്താരാഷ്ട്ര സംഗീത പ്രതിഭയും, സംഗീതജ്ഞനുമായ മാർക്ക് കിലൻ, ബറോസിന്റെ ഭാഗമാകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ വിവരം ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത് . പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. ചിത്രം ഏപ്രിൽ മാസത്തോട് കൂടി തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ക്യാമറാമാന് സന്തോഷ് ശിവനാണ്. 3ഡിയില്‍ ആണ് ചിത്രം ഒരുങ്ങുന്നത് . ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. ഈ ബിഗ് ബജറ്റ് സിനിമ, നവോദയയുമായി സഹകരിച്ചാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രധാന നിർമാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് . മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് പുതിയതായി ലഭിച്ച വിവരം.
2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രം ബറോസിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. "ഒരു ത്രീഡി ചിത്രമായ ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ് നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.
ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മാണം . പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. ഓള് റോഡ്സ് ലീഡ്സ് ടു ഹെവന്‍, സെക്സ് ആൻഡ് ലൂസിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. റാം എന്ന ജീത്തു ജോസഫ് ചിത്രമാണ് നിലവിൽ മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
Post a Comment
0Comments