Sai Pallavi | സായി പല്ലവി വൃദ്ധയായ മേക്കോവർ വിഡിയോ പുറത്ത് ...

 

Sai Pallavi | സായി പല്ലവി വൃദ്ധയായ മേക്കോവർ വിഡിയോ പുറത്ത് ...


സായി പല്ലവിയുടെ മേക്കോവർ രഹസ്യം വെളിപ്പെടുത്തി ശ്യാം സിൻഹ റോയ് എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ. നടിയുടെ വയസ്സായ ഗെറ്റപ്പിലുള്ള ലുക്കിന്റെ ചിത്രത്തിലെ പിന്നാമ്പുറ കാഴ്ചകളുടെ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സായിയെ മേക്കപ്പ് ആർട്ടിസ്റ്റുകൾ മണിക്കൂറുകളെടുത്താണ് വൃദ്ധയുടെ ലുക്കിലേക്ക് മാറ്റിയെടുത്തത്. ബഹുഭാഷാ ചിത്രമായ ‘ശ്യാം സിൻഹ റോയി ’ 2021 ഡിസംബർ 24ന് റിലീസിനെത്തി  മികച്ച വിജയം നേടിയിരുന്നു. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ  നാനി നായകനായെത്തി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റു രണ്ടു നായികമാർ.



إرسال تعليق

0 تعليقات